പ്രളയം നേരിട്ട പോലെ പുനരധിവാസത്തിനും എല്ലാവരും ഒരുമിച്ചു നില്‍ക്കണം : ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം : പ്രളയം നേരിട്ട പോലെ പുനരധിവാസത്തിനും കേരള ജനത ഒരുമിച്ചു നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പുകളില്‍ നിന്നും മറ്റും തിരികെ വീട്ടിലേക്ക് പോകുന്നവര്‍ക്ക് അത്യാവശ്യത്തിന് വേണ്ട സഹായം നല്‍കാന്‍ എല്ലാവരും തയ്യാറാകണം. രാഷ്ട്രീയം മറന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മടങ്ങി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപയെങ്കിലും നല്‍കണം. യു എന്‍, റെഡ് ക്രോസ് തുടങ്ങിയ ഏജന്‍സികളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു. കന്നുകാലികള്‍ക്കുള്ള തീറ്റയും അവയെ നഷ്ടപ്പെട്ടവരെ സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Top