CHENNITHALA STATEMENT

തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ക്ക് രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കെതിരെ അക്രമം ഏറി വരികയാണ്. മോദി സര്‍ക്കാരും ദളിത് വിഭാഗത്തെ ദ്രോഹിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരന്‍ അദ്ധ്യക്ഷനായിരുന്നു.

വി.എസ്.ശിവകുമാര്‍ എം എല്‍ എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്രപ്രസാദ്, സുബോധനന്‍, കാവല്ലൂര്‍ മധു തുടങ്ങിയവര്‍ സംസാരിച്ചു.

Top