chennithala statement

കൊച്ചി: കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തില്‍ നിന്നും കെ.എം.മാണി വിട്ടുനിന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് മാണി അറിയിച്ചിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അദ്ദേഹവുമായി സംസാരിച്ചു. അടുത്ത യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എം പങ്കെടുക്കുമെന്നും അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. എല്ലാം കാര്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നത് ശരിയല്ല.

സിപിഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായ ഭിന്നതയാണ് പോലീസിനെതിരേ കോടിയേരി രംഗത്തുവന്നതിന് കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top