എല്ലാവര്‍ക്കും സംസാരിക്കാന്‍ സമയം വേണം, സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Ramesh Chennithala

തിരുവനന്തപുരം:നാളത്തെ നിയമസഭാ സമ്മേളനത്തിന്റെ സമയം കൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ സമയം നല്‍കണമെന്നും അതിനാല്‍ സമ്മേളനം പതിവിലും കൂടുതല്‍ സമയം നീട്ടണമെന്നുമാണ് കത്തിലെ ആവശ്യം.

പ്രളയ ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണം.സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധു വീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Top