തോമസ് ചാണ്ടിയുടെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിയുടെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചാണ്ടിയെ സംരക്ഷിക്കുക വഴി പിണറായിയുടെ മുഖം നഷ്ടപ്പെട്ടതായും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

അതേസമയം, തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിയമോപദേശം അറിഞ്ഞശേഷം തീരുമാനമുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.

Top