മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ല; ഭരണകൂടത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകള്‍ ശുദ്ധമല്ല. അഴിമതി ഭരണമെന്ന് ജനം വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം പിടിമുറുക്കിയിരിക്കുകയാണ്. ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവ്ലിന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവകളോട് ചേര്‍ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില്‍, വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

ഈ ഉത്തരവിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങള്‍ സഭയും കേരളീയ പൊതുസമൂഹവും അറിയേണ്ടതാണ്. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞ അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top