ലൈഫ് മിഷന്‍ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞു. വിജിലന്‍സ് അന്വേഷണം അടിയന്തരമായി റദ്ദാക്കണം. സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു,

നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടിയാണ് കോടതി വിധി. സ്വര്‍ണക്കടത്തിനും അധോലോക മാഫിയകള്‍ക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി അധികാരത്തെ മാറ്റുകയായിരുന്നു സര്‍ക്കാറെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Top