തെളിവുകളുണ്ട്, സ്പീക്കര്‍ക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്റെ കൊള്ളയാണ്. പ്രളയത്തില്‍ ജനം കഷ്ടപ്പെടുമ്പോള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നു. അതിന് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസിന് ചേര്‍ന്ന കസേര വേണമെന്നാണ് സ്പീക്കര്‍ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Top