വേങ്ങരയിലെ യു.ഡി.എഫ് വിജയം അഭിമാനകരമെന്ന് ചെന്നിത്തല

മലപ്പുറം: വേങ്ങരയിലെ യു.ഡി.എഫ് വിജയം അഭിമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്നും, സി.പി.എം – ബി.ജെ.പി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍, കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായ വോട്ടുകളുണ്ടായിരുന്നെന്നും, കെ.എന്‍.എ ഖാദറിന് അത്രത്തോളം വോട്ട് ഇല്ലെന്നും ചെന്നിത്തല വിലയിരുത്തി.

Top