ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.

ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ലെന്നും വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബ്രൂവറി അഴിമതിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.Related posts

Back to top