സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യ സൂത്രധാരന് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യ സൂത്രധാരന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല. എം.എം മണിയുമായി അടുത്ത ബന്ധമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് അക്ഷയ്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സിദ്ധാര്‍ത്ഥിനെ അക്ഷയ് തിരികെ വിളിച്ചെന്നും രമേശ് ചെന്നിത്തല.

സിദ്ധാര്‍ത്ഥിനെ നിഷ്ഠൂരമായി കൊന്ന് കെട്ടി തൂക്കി. ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ വകുപ്പുകള്‍. സെക്ഷന്‍ 302 ചേര്‍ത്ത് കേസെടുക്കുന്നതിന് പകരം 306 ആണ് ചുമത്തിയിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമം. അക്ഷയെ ഇത് വരെ പ്രതി ചേര്‍ത്തിട്ടില്ല. ഇടുക്കി പാര്‍ട്ടി നേതൃത്വം കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തവരാണ് സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടി തൂകിയത്. കൊലപാതകങ്ങള്‍ നടത്താന്‍ എസ്എഫ്‌ഐക്ക് കോളജുകളില്‍ പ്രത്യേക സെല്ലുകളുണ്ട്. കൊടി സുനിയെപ്പോലുള്ള ഭീകരന്മാരാണ് ഇവര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനും രമേശ് ചെന്നിത്തല ആരോപിച്ചു.

Top