താനൂര്‍ കൊലപാതകം; ജയരാജന്‍ മരണദൂതനാണെന്ന് ചെന്നിത്തല

തിരുവനന്തപുരം:താനൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎം നേതാവ് പി. ജയരാജനെ ഉന്നംവച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ജയരാജന്‍ താനൂരില്‍ വന്നുപോയതിന് പിന്നാലെയാണ് കൊലപാതകം നടന്നിരിക്കുന്നത്. പി. ജയരാജന്‍ മരണദൂതനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.വിഷയം സഭയില്‍ ഉന്നയിച്ച എം.കെ മുനീറും ജയരാജന്റെ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞു. കൊലപാതകം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ജയരാജനെതിരായ പ്രതിപക്ഷ വിമര്‍ശം രൂക്ഷമായി തുടര്‍ന്നിട്ടും മരണദൂതനെന്ന പ്രയോഗം വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് പ്രതിരോധിച്ച് രംഗത്തുവന്നില്ല എന്നതും ശ്രദ്ധേയമായി.കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യമാണെന്നും പിണറായി മറുപടി നല്‍കി. കേസില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Top