കേരളത്തിന് ഉന്നത ശീര്‍ഷനായ നേതാവിനെയാണ് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തോടെ ഉന്നത ശീര്‍ഷനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആദ്യ കേരള നിയമസഭയിലുള്‍പ്പെടെ ആറ് തവണ എം.എല്‍.എയും മൂന്ന് തവണമന്ത്രിയുമായിരുന്ന അദ്ദേഹം കേരളം കണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നെന്നും, മാവേലി സ്‌റ്റോര്‍ ഉള്‍പ്പെടെ അദ്ദേഹം മന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും ചെന്നിത്തല സ്മരിച്ചു.

എന്നും പാവങ്ങള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമൊപ്പം നിന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top