രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ സ്വത്താണ് ഈ വിമാനത്താവളം. നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അതു തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്.

കോവിഡിന്റെ മറവില്‍ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിത്. ഇത് അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയും ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ തന്ത്രപ്രധാനമായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്കു കൈമാറാനാണ് കേന്ദ്ര നീക്കം.

Top