ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തും മഞ്ചേശ്വരത്തും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. യു.ഡി.എഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിന്റെ ഘടകകക്ഷികളുമായിട്ടല്ലാതെ ഒരു സഖ്യവുമില്ല. സഖ്യമുണ്ടാക്കിയിരിക്കുന്നത് സി.പി.എം ബി.ജെ.പിയുമായിട്ടാണ്. തുടര്‍ഭരണത്തിന് വേണ്ടി ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന സി.പി.എം നിലപാട് ഈ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കാണാന്‍ കഴിയുമായിരുന്നു -പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Top