ലൈഫ് മിഷന്‍; സര്‍ക്കാരിനെ രക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് നീക്കമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സ് നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവകുപ്പ് സെക്രട്ടറിയുടെ കൈയില്‍ ഓര്‍ഡിനന്‍സിനായുള്ള ഫയല്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിനെതിരേ ഗവര്‍ണറെ കാണും. നീക്കം നടപ്പാക്കിയാല്‍ കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പോകുന്ന കറുത്ത അധ്യായമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സിബിഐ അന്വേഷണം വന്നപ്പോള്‍ കുടുങ്ങുമെന്ന ഭീതിയിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കൊള്ളക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top