ലൈഫ് മിഷന്‍; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് സര്‍ക്കാരിന് ഭയം; ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്നുള്ളത് കൊണ്ടാണ്. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

വിദേശ വിനിമയ ചട്ടലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ആലോചിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ല. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലമാണ് കരാറെന്നും ചെന്നിത്തല പറഞ്ഞു.

Top