നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളുന്നതിനെതിരെ ചെന്നിത്തല എതിര്‍പ്പ് അറിയിച്ചു

chennithala.

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളണമെന്ന അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സ്വത്താണ് നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നത്. സ്പീക്കറുടെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങളെടുത്തത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടുത്ത മാസം നാലിന് കേസില്‍ വിശദമായ വാദം കേള്‍ക്കും.

Top