ഐ ഫോണിന്റെ ‘രാഷ്ട്രീയത്തില്‍’ നാണം കെട്ടത് ചെന്നിത്തല

ഫോണ്‍ വിവാദത്തില്‍പ്പെട്ട് ഉലഞ്ഞ് കേരള രാഷ്ട്രീയം. പ്രതിപക്ഷ നേതാവിന് സ്വപ്ന ഐ ഫോണ്‍ നല്‍കിയെന്ന വാര്‍ത്ത പുറത്തായതോടെ വെട്ടിലായത് യു.ഡി.എഫ്. മുഖ്യമന്ത്രി ഉള്‍പ്പെടെ സകലര്‍ക്കും നേരെ ആരോപണ ശരങ്ങള്‍ എയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വലിയ പ്രതിരോധത്തില്‍. ഫോണ്‍ വാങ്ങിയിട്ടില്ലന്ന് പറഞ്ഞ ചെന്നിത്തല തന്റെ പേരില്‍ മറ്റാരെങ്കിലും വാങ്ങിയോ എന്ന് അറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ആ ഫോണ്‍ ആര് ഉപയോഗിച്ചെന്നത് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടു പിടിക്കാന്‍ പറ്റും. അതിന് അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുമോ ? യു.എ.ഇ കോണ്‍സുലേറ്റുമായി പ്രോട്ടോകോള്‍ ലംഘിച്ച് സംസ്ഥാന മന്ത്രിമാര്‍ ഇടപെട്ടുവെന്ന് പറയുന്നവര്‍ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ ചെന്നിത്തല പങ്കെടുത്തത് പ്രോട്ടോകോള്‍ പാലിച്ചാണോ എന്നും വ്യക്തമാക്കണം.(വീഡിയോ കാണാം)

Top