അക്കാദമി ചെയര്‍മാന്‍ കമല്‍ രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം. അക്കാദമിയില്‍ കമല്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളായ 4 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ.ബാലനു കമല്‍ കത്തയച്ചിരുന്നു. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പുറത്തുവിട്ടതോടെ വിവാദമായിരുന്നു.

Top