കൊടകര പണമിടപാട് കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊടകര പണമിടപാട് കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന് പറയാത്തതെന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം കൊടകര കവര്‍ച്ച കേസില്‍ പണം കൊടുത്തയച്ച ധര്‍മരാജനെയും യുവമോര്‍ച്ച നേതാവ്വ് സുനില്‍ നായിക്കിനെയും പൊലീസ് വീണ്ടും വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെയും മൊഴി വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.

 

Top