സ്വര്‍ണക്കടത്തിന് സിപിഎം-ബിജെപി ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് സിപിഎം-ബിജെപി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

ഇരുപാര്‍ട്ടികളും ശത്രുക്കളെ പോലെയാണ് പെരുമാറ്റമെങ്കിലും അന്തര്‍ധാര വ്യക്തം. അന്വേഷണം നീളുന്നത് ബിജെപി ബന്ധമുള്ളവരിലേക്കാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയെണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്പള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Top