മണ്ഡലം മാറി മത്സരിക്കില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ അതൃപ്തിയുമായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സ്ഥിരം മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തള്ളി.

നേമവും വട്ടിയൂര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളില്‍ ശക്തമായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനായിരുന്നു ഹെക്കമാന്‍ഡ് നീക്കം. ഉമ്മന്‍ ചാണ്ടിയെയോ കെ മുരളീധരനെയോ നേമത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലായി. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കാമെന്നും മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.

ബിജെപി വെല്ലുവിളി നേരിടാന്‍ വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഹൈക്കമാന്റ് നിലപാട്. സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയോടും ആരാഞ്ഞെങ്കിലും അദ്ദേഹവും നിര്‍ദ്ദേശം തളളിയതായാണ് വിവരം.

 

 

Top