ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാര്‍ത്തോമ സഭാ ആസ്ഥാനത്ത്

തിരുവല്ല: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാര്‍ത്തോമ സഭാ ആസ്ഥാനത്ത് എത്തി. സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയുമായി ചര്‍ച്ച നടത്തിയ ശേഷം ഇരുവരും മടങ്ങി. തിരുവല്ലയിലെ സഭാ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പിന്തുണ തേടിയാണ് ഇവരുവരും സഭാ ആസ്ഥാനത്തെത്തിയത്.

സഭയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് തിയഡോഷ്യസ് മെത്രാപ്പോലീത്ത ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സഭയെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ ജനങ്ങളുടെ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായിട്ടാണ് എത്തിയതെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

 

Top