തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സമാന സാഹചര്യം നിലനില്ക്കുമ്പോള് പ്രളയ കാരണത്തെക്കുറിച്ച് സമഗ്ര അനേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പ്രളയ കാരണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. എന്‍.ഡി.ആര്.എഫ് യൂണിറ്റ് കേരളത്തില്‍ കൊണ്ടുവരാനുള്ള തീരുമാനം ബി ജെ പി സര്‍ക്കാര്‍ അട്ടിമറിച്ചെന്നും മുല്ലപ്പള്ളി ആരോപിച്ചു.