chennithala and kodiyeri meeting details ; kummanam

പാലക്കാട്: തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ മാറി നിന്നു നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇക്കാര്യം അറിയാന്‍ ബിജെപിക്കു താല്‍പര്യം ഉണ്ട്.

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളി രാഷ്ട്രീയം കളിക്കുകയാണ്. സോളര്‍ കേസില്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. രാജിക്കു മുന്‍പ് സോളര്‍ കേസിന്റെ തുടര്‍ അന്വേഷണം സിബിഐയ്ക്കു കൈമാറണം.

അന്വേഷണം സിബിഐയ്ക്കു കൈമാറിയില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് ബിജെപി കോടതിയെ സമീപിക്കും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണം. ഈ ആവശ്യത്തില്‍ ഇരു മുന്നണികളും നിലപാടു വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top