സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് തെളിഞ്ഞു; ചെന്നിത്തല

കണ്ണൂര്‍: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ക്കെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതെന്നതാണ്. ശ്രീരാമകൃഷ്ണന്റെ കൈകള്‍ കളങ്കപ്പെട്ടുവെന്നും സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞ ചെന്നിത്തല സ്പീക്കറെ നേരാം വണ്ണം ചോദ്യം ചെയ്താല്‍ സത്യം പുറത്ത് വരുമെന്നും അവകാശപ്പെട്ടു.

ശ്രീരാമകൃഷ്ണന്റെ കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി സീറ്റ് നല്‍കാത്തതെന്നും എന്തിനാണ് സ്പീക്കര്‍ നിരന്തരം ഗള്‍ഫില്‍ പോയതെന്ന് വ്യക്തമാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

Top