ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാട്: ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട്, പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇത്തരം നിലപാടുകള്‍ എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Top