മോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു: ചെന്നിത്തല

കൊച്ചി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടന വിരുദ്ധ നടപടിയാണ് സ്പീക്കർ സ്വീകരിച്ചത്. മോദിക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു. എൽഡിഎഫ് അടക്കം രാജ്യത്തെ കക്ഷികളെല്ലാം ഇതിനെതിരെ രംഗത്ത് വരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ച് എല്ലാവരും ഒന്നിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top