യു.ഡി.എഫ് നേതാക്കളെ അപവാദ പ്രചരണത്തിലൂടെ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളെ അപവാദപ്രചരണത്തിലൂടെ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത് ബിജെപിയെ സഹായിക്കുന്ന നിലപാടാണന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം അപവാദപ്രചരണങ്ങള്‍ക്കിടയിലും വേങ്ങരയില്‍ യു.ഡി.എഫ് നേടിയത് അഭിമാന വിജയമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയമാണ് കെ.എന്‍.എ ഖാദറിന്റേതെന്നും ചെന്നിത്തല അവകാശപ്പെട്ടു.

Top