വിനീതിനെ വരവേറ്റ് ചെന്നൈയിന്‍ എഫ്‌സി; ഗംഭീര വീഡിയോയുമായ് ടീം

ചെന്നൈ; കേരള ബ്ലാസ്റ്റേഴ്‌സ് ഫോര്‍വേഡര്‍ സികെ വിനീത് ചെന്നൈയിനിലേക്ക് മാറുന്നു. താരത്തിന്റെ മാറ്റം ഔദ്യോഗികമായി സ്ഥിതീകരിച്ചു. ഗംഭീരമായ വീഡിയോയോട് കൂടിയാണ് വിനീതിന്റെ വരവ് ചെന്നൈയിന്‍ എഫ്‌സി അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്നെ സി കെ വിനീത് ചെന്നൈയിന്‍ എത്തി, ടീമിനൊപ്പം ട്രെയിനിങ്ങും ആരംഭിച്ചിരുന്നു.

വായ്പാടിസ്ഥാനത്തിലാണ് വിനീത് ചെന്നൈയിനിലേക്ക് എത്തിയിരിക്കുന്നത്. എ എഫ് സി കപ്പില്‍ പങ്കെടുക്കാന്‍ ഉള്ള ചെന്നൈയിന്‍ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സി കെ വിനീതിനെ ടീമില്‍ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് സി കെ വിനീത്. സ്റ്റീവ് കോപ്പലിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ ഫൈനലില്‍ എത്തിയ വേളയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒറ്റയാള്‍ പോരാളിയായിരുന്നു ഈ കണ്ണൂര്‍ക്കാരന്‍.

Top