ഐ.എസ്.എല്‍; എ.ടി.കെയെ സമനിലയില്‍ കുരുക്കി ചെന്നൈ

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാനും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍. ഓരോ ഗോള്‍ വീതമടിച്ചാണ് ഇരുടീമുകളും പോയന്റ് പങ്കുവെച്ചത്.

ഇതോടെ, നാലു കളികളില്‍ ചെന്നൈയിന് എട്ടും അഞ്ചു മത്സരങ്ങളില്‍ എ.ടി.കെയ്ക്ക് ഏഴും പോയന്റായി. 18-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാകോയുടെ ഗോളില്‍ മുന്നിലെത്തിയ എ.ടി.കെയെ 45-ാം മിനിറ്റില്‍ വ്‌ലാദിമിര്‍ കോമാന്റെ ഗോളിലാണ് ചെന്നൈ സമനിലയില്‍ വീഴ്ത്തിയത്.

Top