ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന് സസ്‌പെന്‍ഷന്‍ ; മൂന്നു മത്സരത്തില്‍ പുറത്ത്

chennaiyin fc

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ പരിശീലകന്മാരാണ് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകന്റെ പുറത്താക്കലിനും, കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ രാജിക്കും ശേഷം ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗോറി സസ്‌പെന്‍ഷനിലായിരിക്കുകയാണ്.

മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഗിഗോറിയെ സസ്‌പെന്‍ഡ് ചെയ്തത്. നാലു ലക്ഷം രൂപ പിഴയും മൂന്നു മത്സരത്തില്‍ സസ്‌പെന്‍ഷനുമാണ് ശിക്ഷവിധിച്ചത്.

ജംഷഡ്പുര്‍ എഫ്‌സിക്കെതിരെ ഡിസംബര്‍ 28ന് നടന്ന മത്സരത്തിനിടെ റഫറിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് നടപടി എടുത്തിരിക്കുന്നത്.

Top