ജോണ്‍ ഗ്രീഗോറി ചെന്നൈയിന്‍ എഫ്‌സിയുടെ പുതിയ പരിശീലകന്‍

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മുഖ്യപരിശീലകനായി മുന്‍ ഇംഗ്ലണ്ട് താരവും ആസ്റ്റണ്‍ വില്ല മാനേജരുമായ ജോണ്‍ ഗ്രീഗോറിയെ നിയമിച്ചു.

ഇറ്റാലിന്‍ താരം മാര്‍ക്കോ മറ്റരാസിക്കു പകരക്കാരനായി ആണ് ജോണ്‍ എത്തുന്നത്.

1972ല്‍ ഫുട്‌ബോളില്‍ എത്തിയ ജോണ്‍ 600 ലീഗുകളില്‍ കളിച്ചിട്ടുണ്ട്. ആറ് തവണ ഇംഗ്ലണ്ട് ദേശീയ ടീമിനെയും പ്രതിനിധികരിച്ചു.

ജോണ്‍ ഗ്രീഗോറിയെ മുഖ്യപരിശീലകനായി നിയമിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പരിജയസമ്പത്ത് ടീമിനു ഗുണം ചെയ്യുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

ചെന്നൈയിന്‍ എഫ്‌സിയില്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും താന്‍ വലിയ സന്തോഷത്തില്‍ ആണെന്നും ജോണ്‍ ഗ്രീഗോറി പറഞ്ഞു.

Top