ചെന്നൈ-തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ ആലപ്പുഴ വഴി സര്‍വീസ് നടത്താന്‍ ശുപാര്‍ശ

കൊച്ചി: ചെന്നൈ-തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ (12697/98) ആലപ്പുഴ വഴി സര്‍വീസ് നടത്താന്‍ ശുപാര്‍ശ. നിലവില്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശ വച്ചത്. പുനലൂര്‍കന്യാകുമാരി പാസഞ്ചര്‍ നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും.

കൊച്ചുവേളിഡെറാഡൂണ്‍ എക്‌സ്പ്രസ് ഡെറാഡൂണ്‍ ഒഴിവാക്കി യോഗ നഗരി ഋഷികേശിലേക്കു നീട്ടി. ഹരിദ്വാറിനടുത്തുള്ള റായ്വാല ജംക്ഷനില്‍ നിന്നു ട്രെയിന്‍ ഋഷികേശിലേക്കു തിരിഞ്ഞു പോകും. തിരുവനന്തപുരംഗോരഖ്പൂര്‍, തിരുവനന്തപുരംഇന്‍ഡോര്‍ ട്രെയിനുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

Top