രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്‌

ചെന്നൈ: രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് നികുതി വകുപ്പ് അവസാനിപ്പിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. ഇതോടെ തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് ഈ നടപടി തുടക്കമിട്ടിരിക്കുന്നത്.

2002-03 മുതല്‍ ആദായനികുതി ഇനത്തില്‍ അടയ്‌ക്കേണ്ട 66 ലക്ഷത്തോളം രൂപ വെട്ടിച്ചുവെന്നായിരുന്നു രജനിയ്‌ക്കെതിരെയുണ്ടായിരുന്ന കേസ്. ഇതിനെതിരേ രജനി സമര്‍പ്പിച്ച ഹര്‍ജി ആദായ നികുതി അപ്പലറ്റ് ട്രിബ്യൂണല്‍ കേസ് തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരേ ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഒരു കോടി രൂപയില്‍ താഴെയുള്ള തുക ഉള്‍പ്പെട്ട കേസുകളില്‍ അപ്പീല്‍ വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നികുതിവെട്ടിപ്പ് കേസില്‍ ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് രജനികാന്ത്.

Top