കൊറോണ വൈറസ്; മാസ്‌ക് ഉല്‍പ്പാദനം ഇരട്ടിയാക്കി നിര്‍മ്മാണ യൂണിറ്റുകള്‍

ചെന്നൈ: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉല്‍പ്പാദനം ഇരട്ടിയാക്കി തമിഴ്‌നാട്ടിലെ നിര്‍മ്മാണ യൂണിറ്റുകള്‍.

ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് വന്‍തോതില്‍ മാസ്‌കുകള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതോടെ പലയൂണിറ്റുകളും രാവും പകലും പ്രവര്‍ത്തിച്ചാണ് ആവശ്യപെട്ടത്രയും മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയിലെ മാസ്‌ക് നിര്‍മ്മാണ യൂണിറ്റുകളെല്ലാം ഇതോടെ ഉല്‍പ്പാദനം ഇരട്ടിയാക്കിയിരിക്കുകയാണ്. കൂടാതെ അധികം ജീവനക്കാരെയും ഇവിടെ നിയമിച്ചു.

കയറ്റുമതി കമ്പനികളുടെ ഏജന്റുമാര്‍ മധുരയിലെത്തി വന്‍തോതില്‍ ഓര്‍ഡറുകള്‍ നല്‍കാന്‍ തുടങ്ങിയതോടെയാണിത് ചൈനയിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്.

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങളും വന്‍തോതില്‍ മാസ്‌കുകള്‍ വാങ്ങിക്കുകയാണ്. സൂക്ഷമ ജീവികളെ കടത്തിവിടാത്ത പ്രത്യേക സംവിധാനമുള്ള N95 മാസ്‌കുകള്‍ ആരോഗ്യ രംഗത്തെ അവശ്യ വസ്തുക്കളിലൊന്നാണ്.

Top