ഡി.എം.കെയില്‍ ചേര്‍ന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍. ഡിഎംകെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ എംകെ സ്റ്റാലിനില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനായിരിക്കും എന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് അരശകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന പല അഭ്യൂഹങ്ങള്‍ക്കും വഴി വെച്ചെങ്കിലും ഇപ്പോഴാണ് ആ അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്.

Top