വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഭുവനേശ്വറിന് പകരം ഷാര്‍ദൂല്‍ താക്കൂര്‍

ചെന്നൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി. അടിവയറിനേറ്റ പരിക്കാണ് ഭുവനേശ്വറിനെ ഒഴിവാക്കാന്‍ കാരണം.ഭുവനേശ്വറിന് പകരം ഷാര്‍ദൂല്‍ താക്കൂര്‍ കളിക്കും.

മൂന്നാം ട്വന്റി ട്വന്റിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ നടന്ന മത്സരത്തിന് ശേഷമാണ് ഭുവനേശ്വറിന് അടിവയറ്റില്‍ വേദനയുണ്ടെന്ന് മാനേജ്‌മെന്റിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരിക്ക് സ്ഥിരീകരിക്കുകയായിരുന്നു.

അഞ്ച് ഏകദിനങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച താരമാണ് ഷാര്‍ദൂല്‍. പിന്നീട് 2018 ലാണ് അവസാനമായി താരം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ആദ്യ മത്സരം നാളെ ചെന്നൈയിലാണ് നടക്കുന്നത്.

Top