കൊറോണ; അടിയന്തരഘട്ടങ്ങളില്‍ മാത്രം കേരളം സന്ദര്‍ശിക്കുക: തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍.

വൈറസ് മൂലം സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അടിയന്തരഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള വൈറസ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വിദേശ സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, തമിഴ്‌നാട്ടില്‍ ഒമാനില്‍ നിന്നും എത്തിയ നാല്‍പത്തിയഞ്ചുകാരന് വൈറസ് സ്ഥിരീകരിച്ചിരുന്നു.

Top