പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്.

വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ്‌ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച്‌ നിയമസഭ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് ഫോര്‍ട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടക്കുന്നത്. കനത്ത സുരക്ഷയാണ് ചെന്നൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top