പൗരത്വ നിയമം; മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ അഭിഭാഷകരുടെ മനുഷ്യ ചങ്ങല

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുന്നതിന്റെ ഭാഗമായി അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ മനുഷ്യ ചങ്ങല തീര്‍ക്കും.

ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം നിയമ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ക്രിസ്തുമസ് അവധി കഴിഞ്ഞ് കോളേജുകള്‍ തുറന്നതോടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും വ്യാപിയ്ക്കുകയാണ്. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് പൗരാവലിയുടെ മഹാറാലി ഇന്ന് വൈകിട്ട് നാലിന് കടപ്പുറത്തെ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. ഡോ.എം ജി എസ് നാരായണന്‍ റാലി ഫളാഗ് ഓഫ് ചെയ്യും. എഴുത്തുകാരായ യു.എ ഖാദര്‍, കെ.പി രാമനുണ്ണി, നടന്‍ മാമുക്കോയ തുടങ്ങി സാംസ്‌കാരിക സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിലും ഇന്ന് ജനകീയയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

Top