വയോധികയെ പീഡിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍

ചെന്നൈ: റോയപ്പേട്ടയില്‍ വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആര്‍.വസന്ത് (21) എന്ന യുവാവ് അറസ്റ്റില്‍. റോട്ടറി നഗറില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആദിലക്ഷ്മി (75) ആണ് ഇയാളുടെ ആക്രമണത്തില്‍ മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണു സംഭവം.

ഇന്നലെ പുലര്‍ച്ചെ ആദിലക്ഷ്മിയെ പുറത്തു കാണാത്തതിനെ തുടര്‍ന്നു അയല്‍വാസികള്‍ എത്തി നടത്തിയ പരിശോധനയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്‌നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പീഡന ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.

 

Top