ഐപിഎല്ലിൽ, പതറാതെ തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കി ചെന്നൈ

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഇന്നിംഗ്സിലെ ആദ്യ ഓവർ മുതൽ തുടങ്ങി കൊൽക്കത്തയുടെ വിക്കറ്റ് വീഴ്ച. ശുഭ്മൻ ഗിൽ (0), നിതീഷ് റാണ (9), ഓയിൻ മോർഗൻ (7), സുനിൽ നരേൻ (4) എന്നിവരാണ് ചഹാറിനു മുന്നിൽ കീഴടങ്ങിയത്. രാഹുൽ ത്രിപാഠിയെ (8) ലുങ്കി എങ്കിഡിയും പുറത്താക്കി.

5.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 31 എന്ന നിലയിൽ കൂറ്റൻ തകർച്ച അഭിമുഖീകരിക്കവെ റസലും കാർത്തികും ക്രീസിൽ ഒത്തുചേർന്നു. പിന്നീട് റസൽ വേട്ട ആയിരുന്നു. വാംഖഡെ പിച്ചിൽ നിറഞ്ഞാടിയ റസൽ ഒന്നൊഴിയാതെ എല്ലാവരെയും അതിർത്തികടത്തി. കാർത്തിക് റസലിന് ഉറച്ച പിൻഗാമിയായി. 21 പന്തുകളിൽ റസൽ ഫിഫ്റ്റി തികച്ചു. 81 റൺസാണ് റസൽ-കാർത്തിക് സഖ്യം ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

അവസാന ഓവറിലെ ആദ്യ പന്തിൽ രണ്ടാം റണ്ണിനോടിയ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെയാണ് ചെന്നൈക്ക് വിജയം.

 

Top