സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈ – മുംബൈ പോരാട്ടം

isl

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ തോൽവി അറിയാത്ത ഏക ടീമായ ചെന്നൈയിൻ എഫ്‌സി ഇന്ന് ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈ സിറ്റി എഫ്‌സി ജംഷഡ്‌പൂർ എഫ്‌സിയെ തോല്പ്പിച്ചാണ് എത്തുന്നത്. ചെന്നൈയിൻ എഫ്‌സി എടികെ മോഹൻ ബഗാനെതിരെ സമനില വഴങ്ങിയും.

ലീഗിൽ നാല് ജയവും ഒരു തോൽവിയും ഉൾപ്പെടെ പന്ത്രണ്ട് പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് വിജയവും രണ്ട് ഡ്രോയും ആണ് ചെന്നൈയിന്റെ സമ്പാദ്യം. ഇരുടീമുകളും ഇതുവരെ 14 തവണ നേർക്കുനേർ വന്നിട്ടുണ്ട്. മുംബൈ സിറ്റി അഞ്ചു തവണയും ചെന്നൈയിൻ ആറു തവണയും വിജയിച്ചു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Top