തമിഴ്‌നാട്ടില്‍ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.

മൂവരും ഒരുമിച്ചാണ് പെയിന്റും വാര്‍ണിഷും കഴിച്ചത്. അതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മദ്യശാലകള്‍ക്കും പൂട്ടുവീണിരുന്നു.

Top