ഇന്‍സ്റ്റഗ്രാമിലെ പോരായ്മ കണ്ടെത്തി; ചെന്നൈ ടെക്കിക്ക് സമ്മാനം

ന്‍സ്റ്റാഗ്രാമിലെ പോരായ്മ കണ്ടെത്തിയതിനു ചെന്നൈ ടെക്കിക്ക് സമ്മാനം. ചെന്നൈ സ്വദേശിയും ടെക്കിയുമായ ലക്ഷ്മണ്‍ മുത്തിയക്കാണ് 10,000 ഡോളര്‍(ഏകദേശം 7.18 ലക്ഷം രൂപ) പാരിതോഷികമായി ലഭിച്ചത്. ഫോട്ടോ, വീഡിയോ ഷെയറിങ് അപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ലക്ഷ്മണ്‍ മുത്തിയ തന്നെയാണ് ബ്ലോഗ് വഴി അറിയിച്ചത്. 30,000 ഡോളര്‍ നേടിയതിന് ഒരു മാസത്തിന് ശേഷമാണ് ടെക്കിയ്ക്ക് ഈ നേട്ടം.

ഇന്‍സ്റ്റാഗ്രാം പാസ് വേഡുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ വഴിയൊരുക്കന്ന വീഴ്ചയായിരുന്നു അത്. മുത്തിയ റിപ്പോര്‍ട്ട് ചെയ്ത പ്രശ്‌നം ഫെയ്‌സ്ബുക് സുരക്ഷാ ഗവേഷകര്‍ ഇതിനകം പരിഹരിച്ചു.

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാം സുരക്ഷാ സംഘവും പ്രശ്നം പരിഹരിച്ച് 10000 ഡോളര്‍ പാരിതോഷികം നല്‍കിയെന്ന് മുത്തിയ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുത്തിയ കണ്ടെത്തിയ പുതിയ ബഗ് ജൂലൈയില്‍ റിപ്പോര്‍ട്ടു ചെയ്തതിന് സമാനമാണ്. കൂടാതെ അനുമതിയില്ലാതെ ആരെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതുമാണ് ഈ ബഗ്.

Top