ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും

ദുബായ്: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ 7 റണ്‍സിന് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കണം. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റെങ്കിലും മികച്ച നിര തന്നെയാണ് ഹൈദരാബാദിന്റെത്. അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.

14 തവണയാണ് ഇതുവരെ ഇരുടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരബാദ് വിജയിച്ചത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്ക്കുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം ഹൈദരാബാദിനാണ്.

Top