ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബോള്‍ ചെയ്യാനാറിങ്ങി

csk3-1400727615

മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ പുത്തന്‍ അവകാശിയെ തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പരസ്‌പരം പോരിനിറങ്ങി. ഫൈനലില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം സീസണിന്റെ കലാശക്കൊട്ടാണ് ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്‌.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത് അവരുടെ ഏഴാമത്തെ ഫൈനല്‍ ആണ്. സണ്‍റൈസേഴ്സ് ആവട്ടെ രണ്ടാമത്തെ ഫൈനലും. ചെന്നൈയില്‍ ഹര്‍ഭജന്‍ സിംഗിന് പകരം കരണ്‍ ശര്‍മ്മ ടീമിലെത്തി. ഖലീല്‍ അഹമ്മദിനു പകരം സന്ദീപ് ശര്‍മ്മയും വൃദ്ധിമന്‍ സാഹക്ക് പകരം ശ്രീവത്സ് ഗോസ്വാമിയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഇറങ്ങും.

വാ​തു​വ​യ്‌​പ് വി​വാ​ദ​ങ്ങ​ളെ​ച്ചൊ​ല്ലി ര​ണ്ട് വര്‍​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷം വീ​ണ്ടും ഐ.​പി.​എ​ല്ലില്‍ തി​രി​ച്ചെ​ത്തിയ ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത് മൂ​ന്നാ​മ​ത്തെ ഐ.​പി.​എല്‍ കി​രീ​ട​മാ​ണ്. മ​റു​വ​ശ​ത്ത് ഹൈ​ദ​രാ​ബാ​ദ് ഉ​ന്നം വ​യ്ക്കു​ന്ന​ത് ര​ണ്ടാ​മ​ത്തെ ചാമ്പ്യന്‍
​പ​ട്ട​വും. 22​ന് ഇ​വി​ടെ​ത്ത​ന്നെ ന​ട​ന്ന ഒ​ന്നാം ക്വാ​ളി​ഫ​യ​റില്‍ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ തോല്‍​വി​യു​ടെ വ​ക്കില്‍ നി​ന്ന് ഫാ​ഫ് ഡു​പ്ലെ​സി​യു​ടെ ബാ​റ്റിം​ഗ് മി​ക​വില്‍ 2 വി​ക്ക​റ്റി​ന്റെ നാ​ട​കീയ വി​ജ​യം പി​ടി​ച്ചെ​ടു​ത്താ​ണ് ചെ​ന്നൈ ഫൈ​ന​ലി​ന് യോ​ഗ്യത നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​റില്‍, എ​ലി​മ​നേ​റ്റ​റില്‍ രാ​ജ​സ്ഥാന്‍ റോ​യല്‍​സി​നെ കീ​ഴ​ട​ക്കി​യെ​ത്തിയ കൊല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ അ​ഫ്ഗാന്‍​താ​രം റ​ഷീ​ദ് ഖാ​ന്റെ ആള്‍​റൗ​ണ്ട് മി​ക​വില്‍ 14 റണ്‍​സി​ന് തോല്‍​പി​ച്ചാ​ണ് ഹൈ​ദ​രാ​ബാ​ദ് ക​ലാ​ശ​ക്ക​ളി​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Top