ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുതിയ ജഴ്‌സിയില്‍

ചെന്നൈ: അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇത്തവണ യു എ ഇ എയര്‍ലൈന്‍സ് എത്തിഹാദ് എയര്‍വെയ്‌സ് ആണ് ചെന്നൈയുടെ സ്‌പോണ്‍സര്‍മാര്‍. പിന്നാലെ ചെന്നൈയുടെ പുതിയ സീസണിലേക്കുള്ള ജഴ്‌സിയും അവതരിപ്പിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണിന് പിന്നാലെ ജൂണില്‍ ധോണി മുട്ടിന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരുന്നു. നിലവില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും മാര്‍ച്ചോടെയെ താരം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും ഐപിഎല്ലില്‍ ധോണി സജീവമാണ്. സീസണിന് മുമ്പായി ധോണി നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെന്നൈയുടെയും ഇന്ത്യയുടെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണി. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം താരം ക്രിക്കറ്റ് കരിയര്‍ തുടരുമോയെന്നാണ് ആരാധകരുടെ ആകാംഷ.

Top